Tuesday, July 17, 2007

മഴ

മഴ ഉത്സവമാകുന്നത്‌ മഴത്തുള്ളികള്‍ക്കുമാത്രമാണ്‌ !
ഉയിരാവിയായ്‌ പറന്ന് എങ്ങോ പിറന്നെവിടെയോ പൊഴിയുന്നവര്‍
ഉറവകള്‍ തുറപ്പോര്‍, നെഞ്ചിലൊരു കടലുകാക്കുന്നവര്‍
മഴത്തുള്ളികള്‍ അവര്‍ക്കുന്മാദമൂര്‍ച്ഛയാകുന്നൂ മഴ.

വിണ്ണില്‍ കലര്‍ന്നും തമ്മില്‍ വളര്‍ന്നും
പിന്നെ പിളര്‍ന്നും തെളിഞ്ഞും
കാറ്റിന്‍ കൈവഴികളില്‍ ചരിഞ്ഞും
മണ്ണിലേക്കവസാന ശ്വാസമാര്‍ന്നും
മഴത്തുള്ളികള്‍ - അവര്‍ക്കുത്സവമൂര്‍ദ്ധന്യമാകുന്നൂ മഴ.

5 comments:

rustless knife said...

മഴ ഉത്സവമാകുന്നത്‌ മഴത്തുള്ളികള്‍ക്കുമാത്രമാണ്‌ !

Rasheed Chalil said...

മഴത്തുള്ളികള്‍ക്ക് മാത്രമാണോ... ? മണ്ണിനും വിണ്ണിനും മനുഷ്യനും ഉത്സാഹമല്ലേ മഴ... (എപ്പോഴും അങ്ങനെയല്ലങ്കിലും).

ഇഷ്ടമായി ഈ നുറുങ്ങു കവിത.

ഇട്ടിമാളു അഗ്നിമിത്ര said...

:)

മഴത്തുള്ളി said...

മഴ ഉത്സവമാകുന്നത് മഴത്തുള്ളികള്‍ക്ക് മാത്രമല്ല :) മഴ മഴത്തുള്ളിക്കും മറ്റെല്ലാവര്‍ക്കും ഇഷ്ടമാണ്. ഇത്തിരി പറഞ്ഞത് വളരെ ശരി.

rustless knife said...

ഇത്തിരിവെട്ടം, വേറേയനവധിയുത്സവങ്ങളുള്ള മണ്ണിനേയും വിണ്ണിനേക്കാളും മഴ മഴത്തുള്ളികളുടെ സ്വന്തം ഉത്സവമല്ലേ... മനുഷ്യനാണെങ്കില്‍ ആദ്യത്തെ മൂന്ന് മഴയും വെയിലും കഴിഞ്ഞാല്‍ പിന്നെയെല്ലാം നശിച്ച മഴയും നശിച്ച വെയിലുമാണ്... ഇഷ്ടപ്പെട്ടുവെന്നതില്‍ സന്തോഷം...

ഇട്ടിമാളൂ, :))

മഴത്തുള്ളീ: മേല്പറഞ്ഞൊരു രീതിയില്‍ ചുമ്മാ ചിന്തിച്ചുനോക്കിയെന്നേയുള്ളൂ.. ;)