Thursday, August 9, 2007

നിനക്ക്‌...

നിനക്കായിതാ കൊന്നൊടുക്കുന്നു
എനിക്കും മുന്‍പേ പറന്നൊരെന്‍ സ്വപ്നങ്ങളെ,
ഞാനെന്ന വിത്തിനെ, എന്നിലുള്ള,വരുടെ പ്രതീക്ഷകളെ... പിന്നെ,
ഒരിറ്റുസ്നേഹത്തെയുമിനിയേല്‍ക്കാത്തൊരെന്‍
തകര്‍ന്ന ഹൃദയത്തെ...

ഇനി, നിന്റെ ഓര്‍മ്മകളില്‍ ദാരിദ്ര്യരേഖയ്ക്കും താഴെയാവട്ടെ ഞാന്‍..

12 comments:

rustless knife said...

നിനക്കായിതാ കൊന്നൊടുക്കുന്നു
എനിക്കും മുന്‍പേ പറന്നൊരെന്‍ സ്വപ്നങ്ങളെ

SUNISH THOMAS said...

:)

മന്‍സുര്‍ said...

കൊച്ചു വരികള്‍ മനോഹരം
ഇനിയും പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു

നന്‍മകള്‍ നേരുന്നു

കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

ഏ.ആര്‍. നജീം said...

നന്നായിരിക്കുന്നു...

:)

മെലോഡിയസ് said...

നന്നായിട്ടുണ്ട്. ആശംസകള്‍ :)

arun said...

ഇത്തിരി വരികളിലൂടെ ഒത്തിരി കാര്യങ്ങള്‍ പറയുന്നവനെന്നാണോ വൈവസ്വതന്റെ അ‍ത്ഥം?!

വക്കില്‍ ചോര പൊടിയുന്ന വാക്കുകളാല്‍ കാച്ചിക്കുറുക്കിയ കവിതകള്‍ ഇനിയും പോരട്ടേ..

rustless knife said...

എല്ലാരുടേയും അനുഗ്രഹാശിസ്സുകള്‍ക്കുമുന്നില്‍ തലകുനിച്ചു നില്‍ക്കുന്നു... സന്തോഷം...

Unknown said...

പ്രിയ വൈവസ്വതന്‍,
ഇന്നാണ് ഇവിടെ വരാനും കവിതകള്‍ വായിക്കാനും ഇടയായത്.. വളരെ അര്‍ത്ഥസമ്പുഷ്ടവും മനോഹരവുമായ വരികള്‍ .. എന്തെങ്കിലും പറയാതെ വെറുതെ വായിച്ചു പോകാന്‍ കഴിഞ്ഞില്ല ...
നന്മകള്‍ നേരുന്നു !

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌..
അഭിനന്ദനങ്ങള്‍

ശ്രീ said...

“ഇനി നിന്റെ ഓര്‍‌മ്മകളില്‍‌ ദാരിദ്ര്യ രേഖയ്ക്കും താഴെയാകട്ടെ ഞാന്‍‌!”

നന്നായിട്ടുണ്ട്.
:)

ഹരിയണ്ണന്‍@Hariyannan said...

കണ്ടു,വായിച്ചു...അറിഞ്ഞു..
ഇനി അറിയിക്കാതെ പോകുന്നതെങ്ങനെ?
നല്ല എഴുത്ത്..കുറുക്കിയെഴുതിയിട്ടും
വരികള്‍ ശക്തമായി നില്‍ക്കുണ്ട്.
നന്നായി അഹങ്കരിച്ചോളൂ,അക്കാര്യത്തില്‍!!

Aneesh Aravindan said...
This comment has been removed by the author.