പെയ്തുതീര്‍ന്നത് പ്രണയം
പെയ്യുന്നത് വിരഹം
പെയ്യാനുള്ളത് ജീവിതവും
പെയ്തിട്ടും പെയ്തുതീരാത്തതും
പെയ്തുകൊണ്ടേയിരിക്കുന്നതും നീ
എന്റെ ഹൃദയച്ചേമ്പിലയില്നിന്നെത്തുളുമ്പി ഞാനൊന്നാര്ത്തുകൊള്ളട്ടെ ?
ഇലതൂങ്ങി,യിതള്കൂമ്പി-
യിനിയിലെ പകലിന്റെ സൂര്യനെത്തേടി, യീ-
രാവി,ലിരുളിന്റെയിടവഴിച്ചാര്ത്തിലൊരുകൊച്ചുകാറ്റിന്റെ
കൈവഴിയിലാടുമിതു ഞാന്‍-
നിന്റെ തൊട്ടാവാടി, നാളത്തെ സൂര്യകാന്തി.
നേര്വഴിച്ചാലുകളില് നീരിറ്റുവീഴുമ്പോ-
ളറിയുന്നൊരുപ്പിന്റെ ചീര്ത്തഗന്ധവും
പിന്നെയവ്യക്തമായൊരു നോട്ടവും
നിശബ്ദം പൊട്ടിത്തെറിക്കലും
അറിയുന്നു, നീയെന്നെ വിട്ടുപിരിയുന്നു...
Tuesday, July 17, 2007
Subscribe to:
Post Comments (Atom)
1 comment:
എന്റെ ഹൃദയച്ചേമ്പിലയില്നിന്നെത്തുളുമ്പി ഞാനൊന്നാര്ത്തുകൊള്ളട്ടെ ?
Post a Comment