Tuesday, July 17, 2007

യാത്രാമൊഴി !

ഇനി നിനക്കു പോകാം,
നിന്നെ ഞാന് മറന്നുകഴിഞ്ഞു - എന്നേയ്ക്കുമായ്!
ഇന്നു നിന് മുമ്പിലെന് ഹൃദയം
പണയം വെച്ചതിന് പലിശയായ്
പ്രണയം പറ്റുവാനത്ര മഠയനല്ല ഞാന്
താഴെ വിരഹത്തിന്റെ ദ്വീപുകള്
തുരുത്തുകള്, തകര്ന്ന പ്രണയപ്പുറ്റുകള് !
ഇല്ല, എനിക്കിറങ്ങേണ്ടത് വിശ്വാസത്തിന്റെ വന്കരയിലാണ്,
തളര്ന്നുതുടങ്ങിയ എന്റെ ഹൃദയത്തിനും.
പൊയ്ക്കൊള്ക, ഞാന് നിനക്കിനിയാരുമല്ല.
ശാന്തി ! സ്വസ്തി !

3 comments:

rustless knife said...

യാത്രാമൊഴി !

ഇനി നിനക്കു പോകാം,
നിന്നെ ഞാന് മറന്നുകഴിഞ്ഞു - എന്നേയ്ക്കുമായ്!

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഘോഷ്,
കവിതകള്‍ ഒഴുകിപ്പോരട്ടെ....
കൊള്ളാം..നന്നായിട്ടുണ്ട്...
All the Best

(പറ്റുമെങ്കില്‍ ഈ വേര്‍ഡ് വെരിഫിക്കേഷന് എടുത്ത് കളയൂ :) )

സു | Su said...

അങ്ങനെ പറഞ്ഞൊഴിയാന്‍ പറ്റുമോ?